തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ സൗകര്യമുണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ അവിടെ ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു.
മൂന്നാറിലെ സന്ദര്‍ശകര്‍ക്കും മന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ വിനോദ സഞ്ചാരത്തിനു പറ്റിയ സമയമല്ലെന്നും, സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന്റെ പേരില്‍ ആരും അപകടം വിളിച്ചു വരുത്തരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Post Your Comments