തിരുവനന്തപുരം: ഓണാഘോഷത്തിനായി സർക്കാർ മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസത്തിന് വേണ്ടി ചിലവഴിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാലവർഷക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ദുരിതം നേരിടാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ALSO READ: മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും: റവന്യൂമന്ത്രി
മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 26 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിലെ മറ്റു അഞ്ച് പേരും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
Post Your Comments