തൃശൂര്‍•ഫേസ്ബുക്കില്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ അധ്യാപികയായ ദീപാ നിശാന്തിനെതിരെ പോലീസ് കേസെടുത്തു. മുളങ്കുന്നത്ത്കാവ് സ്വദേശി സുകു സി ആര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവ് പ്രകാരമാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്.
ഏപ്രില്‍ 4 ന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിലിട്ട പോസ്റ്റാണ് വിവാദമായത്. ‘നീതി നിര്‍വ്വഹണത്തിനു തടസ്സം നില്‍ക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടു ചെയ്ത ആ 31 ശതമാനത്തിനെ, വേള്‍ഡ് വാര്‍ ക്വാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ വെടിവച്ചു കൊല്ലണം’ എന്ന പരാമര്‍ശമാണ് വിവാദമായത്. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നും പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്.ഐ സി.ജെ.എമ്മിനെ അറിയിക്കുകയായിരുന്നു.
അതേസമയം, കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു. ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ട. ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്നും ദിപ നിശാന്ത് വ്യക്തമാക്കി.
Post Your Comments