Latest NewsIndia

തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ്

കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ച തന്നെ തൃണമൂല്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഭാരതി ഘോഷ് .

മിഡ്‌നാപൂര്‍-ഝാര്‍ഗ്രാം പ്രദേശത്ത് ബി.ജെ.പിയുടെ വോട്ടു വര്‍ദ്ധിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ നിരാകരിച്ചതിന്റ പേരിലാണ് തൃണമൂലില്‍ നിന്നു അതിക്രമങ്ങൾ നേരിടുന്നതെന്നു ഒരു മാധ്യമത്തിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിൽ ഭാരതി വെളിപ്പെടുത്തി. പശ്ചിമ മിഡ്‌നാപൂരില്‍ നടന്ന പണത്തട്ടിപ്പു കേസില്‍ ഒളിവില്‍ പോയിരിക്കുന്നെന്ന് സി.ഐ.ഡി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഭാരതി.

Also Read: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

തൃണമൂലിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുത്തിരുന്നപ്പോള്‍ അവർ തന്നെ സത്യസന്ധയായ പൊലീസുദ്യോഗസ്ഥയായി കണ്ടുവെന്നും തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാന്‍ തുടങ്ങിയതോടെ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയാതായും ഭാരതി പറയുന്നു.

2017ലെ സബാംഗ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവു വരുത്താന്‍ പ്രവര്‍ത്തിക്കണെമന്ന് തൃണമൂലിലെ പ്രമുഖന്‍ ആവശ്യപ്പെട്ടു. ഞാൻ അതിനായി ഒന്നും തന്നെ ചെയ്തില്ല. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും പാര്‍ട്ടി വിശദീകരണമാവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് എന്നെ സ്ഥലം മാറ്റിയത്’ ഭാരതി അഭിമുഖത്തിൽ പറയുന്നു.

തനിക്കെതിരെയുള്ള സ്വര്‍ണ-പണത്തട്ടിപ്പു കേസുകളെല്ലാം തന്നെ ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണെന്നും ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും തൃണമൂല്‍ അര്‍ഹിക്കുന്ന മറുപടി അവര്‍ക്ക് കൊടുക്കുക തന്നെ ചെയ്യുമെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button