സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായി പ്രയത്‌നിക്കുന്ന ഒരു ഗ്രാമം, ഒരുപക്ഷേ ആര്‍ക്കും ഇത് അത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. പശ്ചിമ ബംഗാളിലെ മദിനിപുര്‍ ജില്ലയിലെ കുല്‍ടികിരി ഗ്രാമമാണ് ഇത്തരത്തില്‍ സ്തരീകളെ പ്രോത്സാഹിപ്പിക്കുന്നത്. ഈ ഗ്രമത്തിന്റെ തലപ്പത്തേക്ക് എപ്പോഴും തെരഞ്ഞെടുക്കപ്പെടുന്നത് സ്ത്രീകളെയാണ്. മവോയിസ്റ്റ് ഭീകരരുടെ ഭീഷണി കൂടിയുള്ള ഈപ്രദേശം ഭരിക്കുന്നത് സ്രീകളാണ്. ഇവരുടെ ഭരണത്തില്‍ ഗ്രാമവാസികളെല്ലാം തന്നെ സംതൃപ്തരുമാണ്.
കഴിഞ്ഞ 35 വര്‍ഷമായി സ്വയംഭരണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് സ്ത്രീകളാണ്. എന്നാല്‍ തങ്ങള്‍ക്ക് അതില്‍ ഒരു വിരോധമില്ലെന്നും എല്ലാവരും അത് ഇഷ്ടപ്പെടുന്നുണ്ടെന്നും പ്രാദേശിക ജനാധിപത്യ പാര്‍ട്ടികളിലെ പ്രക്ഷോഭകനായ പാര്‍ത്ഥ ഖാന്റ പറഞ്ഞു. ഇവിടെ സാക്ഷരത വളരെ ഉയര്‍ന്ന് തലത്തിലാണ്. 70 ശതമാനം സ്ത്രീകള്‍ക്കും 60 ശതമാനം പുരുഷന്‍മാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) നടപ്പാക്കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പദ്ധതിയുടെ ശരിയായ നിര്‍വ്വഹണത്തിന് നന്ദി രേഖപ്പെടുത്താനും ഖാന്റ മറന്നില്ല.
ഇവിടെയുള്ള സ്തരീകളെല്ലാം തന്നെ ജോലി ചെയ്ത് സമ്പാദിക്കുന്നവകുമാണ് ഇവിടെയുള്ളവര്‍ ചെറിയ ഗ്രാമീണ തല സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ വ്യത്യസ്ത സ്വയം സഹായ ഗ്രൂപ്പുകളില്‍ ചേരുകയോ ചെയ്യുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഒറ്റപ്പെടല്‍ ഇല്ലെന്ന് ആത്മവിശ്വാസത്തോടെ പറയാം, ‘ഒരു പ്രാദേശിക കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ പെണ്‍കുട്ടി പറയുന്നു.
ഇവിടെ എല്ലാ സ്ത്രീകളും അവരുടെ ഔദ്യോഗിക ജോലി വളരെ ഗൌരവമായി എടുക്കുന്നു. അവിടെകര്‍ഷകരുടെയും കന്നുകാലികളുടെ ചെറുകിട സംരംഭകരുടെയും ന്യായമായ ബിസിനസ്സ് നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പതിവായി പ്രതിവാര ഗ്രാമ വിപണികള്‍ സജീവമായുപണ്ടെന്നും ജനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments