Latest NewsKerala

പള്ളിയുടെ സ്ഥലത്ത് ഇനി പോലീസ് സ്റ്റേഷൻ

പള്ളിക്കൊപ്പം പള്ളിക്കൂടം മാത്രമല്ല പോലീസ് സ്റ്റേഷനും വേണമെന്ന

കാസര്‍കോഡ് : സമൂഹത്തിന് സംരക്ഷകരാകുന്ന പോലിസുകാർക്കുവേണ്ടി പള്ളിവക സ്ഥലം വിട്ടുകൊടുത്ത് മാതൃകയായി തലശേരി ആര്‍ച്ച് ബിഷപ്പ്. വർഷങ്ങളായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധമുള്ളതുകൊണ്ട് താമസസൗകര്യത്തിനുള്ള ക്വാട്ടേഴ്‍സ് പണിയാന്‍ പള്ളിവകയായുള്ള 10 സെന്‍റ് സ്ഥലമാണ് ബിഷപ്പ് ദാനം നൽകിയത്.

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്‌ളവർ ഫെറോന ചർച്ചിന്‍റെ ഉടമസ്തതയിലുള്ള പത്തു സെന്‍റ് സ്ഥലമാണ് ദാനം നൽകുന്നത്. അവസാന നടപടി ക്രമങ്ങള്‍ കൂടെ പൂര്‍ത്തിയായാല്‍ പോലീസ് ക്വാട്ടേഴ്‍സ് പള്ളിവക സ്ഥലത്ത് തലയുയര്‍ത്തി തുടങ്ങും. വർഷങ്ങൾക്ക് മുൻപ് വാടക കെട്ടിടത്തിലായിരുന്ന പോലീസ് സ്റ്റേഷന് ഇടവക പള്ളിവക സ്ഥലത്ത് ഇടം കൊടുത്തതും തലശേരി ആര്‍ച്ച് ബിഷപ്പ് തന്നെയായിരുന്നു.

Read also:വീടിനുള്ളില്‍ വെള്ളം ഉയര്‍ന്നുവരുന്നതു കണ്ട് പരിഭ്രാന്തനായി ഗൃഹനാഥന്‍ മരിച്ചു

പള്ളിക്കൊപ്പം പള്ളിക്കൂടം മാത്രമല്ല പോലീസ് സ്റ്റേഷനും വേണമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ്1984 ലിൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. അലക്സ് മണക്കാട്ട് വെള്ളരിക്കുണ്ട് പള്ളി സ്ഥലം വിട്ടു നൽകിയത്. പോലീസ് സ്റ്റേഷന് പുറമെ വാടക കെട്ടിടത്തിലായിരുന്ന സിഐ ഓഫീസിനും പള്ളി തന്നെയാണ് പത്തു സെന്‍റ് സ്ഥലം ദാനം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button