കോതമംഗലം: വീട് വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് ഗൃഹനാഥന്‍ ഹൃദയാഘാതമുണ്ടായി മരിച്ചു. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു. കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറമ്പില്‍ വര്‍ഗീസ് (50) ആണ് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മരിച്ചത്.
Also read : വെള്ളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ച വൃദ്ധ രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയി; പിന്നീട് സംഭവിച്ചതിങ്ങനെ
വീട്ടില്‍ വെള്ളം കൂടിവന്നതോടെ വര്‍ഗീസ് പരിഭ്രാന്തനായി. മക്കളില്ലാത്തതിനാല്‍ വര്‍ഗീസും ഭാര്യ സാറാമ്മയും തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വളരെയധികം ഭയന്ന വര്‍ഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണികണ്ഠംചാല്‍ വെള്ളത്തില്‍ മുങ്ങിയത് തടസ്സം സൃഷ്ടിച്ചു. താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments