തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്നാണ് വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്.
അഞ്ച് ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. സച്ചിന് തെണ്ടുല്‍ക്കറാണ് വള്ളംകളിയില്‍ ഈ വര്‍ഷം മുഖ്യാതിഥി. ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments