ആലുവ: സെൽഫിക്കാരുടെ ശല്യം മൂലം മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്‌ച മറച്ച് പോലീസ്. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കാണാന്‍ വാഹനം നിറുത്തിയത് ദേശീയപാതയില്‍ കടുത്ത ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു. തുടർന്നാണ് പെരിയാറിലെ കാഴ്‌ച മറയ്ക്കാൻ പോലീസ് തീരുമാനിച്ചത്.
Read also: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജീപ്പുകള്‍ കയറ്റി തമിഴ്‌നാട്; സംഭവം വിവാദത്തിലേക്ക്
വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകൾ വെള്ളപ്പൊക്കം കാണാൻ എത്തിയിരുന്നു. തുടർന്ന് അപകട സാധ്യത മുന്നില്‍ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടുകയുണ്ടായി.
Post Your Comments