കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ജീപ്പുകള്‍ കയറ്റിയ സംഭവം വിവാദത്തിലേക്ക്. നാലു ജീപ്പുകളാണു തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനു തമിഴ്‌നാട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് ആരോപണമുയണ്ട്.
രാവിലെ അണക്കെട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ ഓഫിസില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര ജല കമ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗുല്‍ഷന്‍രാജ് ചെയര്‍മാനായുള്ള മൂന്നംഗ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ടിങ്കു ബിസ്വാള്‍, തമിഴ്‌നാടിന്റെ പ്രതിനിധിയായ കെ.എസ്. പ്രഭാകര്‍ എന്നിവര്‍ക്കൊപ്പം ഉപസമിതിയംഗങ്ങളുമുണ്ടായിരുന്നു.
Also Read : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുപയോഗിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം മോഷണം പോയി
എന്നാല്‍ ഉദ്യോഗസ്ഥര്‍ അണക്കെട്ടിന് മുകളില്‍ വാഹനം കയറ്റിയത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്‌നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്ന് ഒഴിവാക്കുകയായിരുന്നു. ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെനിന്നു വാഹനത്തില്‍ കയറ്റിയാണു മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.
Post Your Comments