
ഇടുക്കി: മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല്‍ പാലത്തിന് സമീപത്തുനിന്നാണ് സ്ത്രീയുടേത് എന്നു തോന്നിക്കുന്ന ഉടലും കൈകളും കണ്ടെത്തിയത്. ഏകദേശം ഒരു മാസം മുമ്പ് ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെനിന്ന് സ്ത്രീയുടെ ഇടത്തെ കാല്‍ കിട്ടിയിരുന്നു. സംഭവം കൊലപാതകമാണെന്ന് പൊലീസ് പഞ്ഞു.
കുമ്പളത്തെ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേ വ്യക്തികളോ ?
കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് വ്യാഴാഴ്ച ഉച്ചയോടെ പുഴയിലെ വെള്ളപ്പാച്ചിലില്‍ മനുഷ്യശരീരം ഒഴുകി നടക്കുന്നത് കണ്ടത്. തോട്ടിയും കയറും ഉപയോഗിച്ച് ഒഴുകി പോകാതെ ഇവര്‍ ഇത് തടഞ്ഞിട്ടു. ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. തുടര്‍ന്ന് രാജാക്കാട് പൊലീസില്‍ വിവരം അറിയിച്ചു.
ആറ്റുകാട്ടില്‍ നിന്ന് പുഴയില്‍ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്. അരയ്ക്ക് താഴ്‌പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നല്‍കുന്നത്.
Post Your Comments