Latest NewsKerala

കമ്പകക്കാനം കൂട്ടക്കൊല : പ്രതികള്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കന്യകാത്വ പരിശോധന നടത്തി

വെളിപ്പെടുത്തലുകള്‍ കേട്ട് പൊലീസ് മരവിച്ചിരുന്നു

വണ്ണപ്പുറം: കേരളം ഇതുവരെ കേള്‍ക്കാത്തതും കണ്ടിട്ടില്ലാത്തതുമായ കൊലപാതക പരമ്പരയാണ് കമ്പകകാനത്തെ കൂട്ടക്കൊല. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും മരവിച്ചിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെയും ഞെട്ടിച്ചു. പിതാവ് കൃഷ്ണനെയും മാതാവ് സുശീലയെയും അടിച്ചുവീഴ്തിയ ശേഷം അനീഷ് മകള്‍ ആര്‍ഷയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ നിലത്തുവീണ ആയുധം കൈക്കലാക്കി യുവതി അനീഷിനെ തലയ്ക്കടിച്ചു. തുടര്‍ന്ന് അനീഷ് ആര്‍ഷയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ സഹോദരന്‍ അര്‍ജ്ജുനെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം അനീഷ് അവള്‍ കന്യകയാണോ എന്ന് നോക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇതനുസരിച്ച് താന്‍ പറഞ്ഞുകേട്ടിട്ടുള്ള അറിവുവച്ച് ഫിംഗര്‍ ടെസ്റ്റ് നടത്തിയെന്നുമാണ് കൂട്ടുപ്രതി ലിബീഷിന്റെ കുറ്റസമ്മതം. സുശീലയുടെ മൃതദ്ദേഹത്തെ അനീഷ് അപമാനിച്ചതായും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ താന്‍ മൃതദ്ദേഹങ്ങളെ അപമാനിച്ചില്ലെന്നും ലിബീഷ് പറയുന്നത് കള്ളമാണെന്നുമായിരുന്നു അനീഷിന്റെ വാദം. കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Read Also : കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ആ ദിവസവും സമയവും തെരഞ്ഞെടുത്തത് പൂജാരിയുടെ ഉപദേശത്തെ തുടര്‍ന്ന്

കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പൂജയ്ക്കായി കന്യകകളെ കിട്ടുമോ എന്ന് കൊല്ലപ്പെട്ട കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്ന് അനീഷ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button