Latest NewsKerala

ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്

ഇടുക്കി: ട്രയൽ റണ്‍ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് ട്രയൽ റണ്‍ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചത്. അതോടൊപ്പം തന്നെ ജില്ലാ ഭരണകൂടത്തെ ട്രയൽ റണ്‍ തുടരുമെന്ന കാര്യം കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആറു മണി വരെ ഷട്ടർ തുറന്നിരിക്കും. തുടർ നടപടികൾ നാളെ തീരുമാനിക്കും.

Also read : കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും

ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടുക്കിയിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 50 സെന്‍റിമീറ്റർ തുറന്നത്. നാല് മണിക്കൂർ സമയത്തേയ്ക്കായിരുന്നു ട്രയൽ റൺ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാലാണ് ട്രയൽ റണ്‍ തുടരാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button