കുവൈറ്റ്: കുവൈറ്റിലെ സർക്കാർ ജോലിക്കാർക്ക് ഇനിമുതൽ പാർട് ടൈം ജോലി ചെയ്യാനാകും. സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്കു നിലവിൽ പാർട് ടൈം ജോലി അനുവദനീയമായിരുന്നില്ല. വിവിധ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സൗകര്യം അനുവദിച്ചിരിക്കുന്നതെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.
ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സമയത്ത് മാത്രമേ പാർട്ട് ടൈം ജോലി ചെയ്യാൻ പാടുള്ളു. അക്കാര്യം സർക്കാർ സ്ഥാപന അധികൃതരെ അറിയിക്കണമെന്നും എത്രകാലത്തേക്കാണ് അനുമതി എന്നത് തീരുമാനിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments