KeralaLatest News

ഇടമലയാര്‍ അണക്കെട്ട് അഞ്ച് മണിക്ക് തന്നെ തുറന്നത് നീരൊഴുക്ക് വേഗത്തിലായതോടെ,ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത: സര്‍വ്വസജ്ജമായി ദുരന്ത നിവാരണ അതോറിറ്റി

രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ തുറന്നത് ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ. എട്ട് മണിക്കാണ് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പുലര്‍ച്ചെ അഞ്ച് മണിയോടെ തന്നെ നാലു ഷട്ടറുകള്‍ വേഗം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് ഷട്ടറുകളില്‍ നാലും തുറക്കുകയായിരുന്നു. ജലം പെരിയാറിലേക്കാണ് ഒഴുക്കിവിടുന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.

അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരം കൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാത്രി ഈ മേഖലയില്‍ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റര്‍ എത്തിയതോടെ അഞ്ച് മണിക്ക് തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.ആലുവ മേഖലയില്‍ ജലപ്രവാഹം എത്താന്‍ ആറു മണിക്കൂര്‍ എടുത്തേക്കുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. മുന്നറിയിപ്പു കണക്കിലെടുത്ത് ഇടമലയാര്‍ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാംപുകള്‍ സജ്ജമാണെന്നും കലക്ടര്‍ അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിലെ പൂര്‍ണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. വൈദ്യുതി ബോര്‍ഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ അതിജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. വിവരം എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു കൈമാറി. ദുരന്ത നിവാരണ അഥോറിറ്റി, വിവിധ വകുപ്പുകള്‍ എന്നിവയ്ക്കും അറിയിപ്പിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നും ഒരേസമയം പെരിയാറിലേക്ക് ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാര്‍ വ്യാഴാഴ്ച രാവിലെ തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button