KeralaLatest News

ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു

ചേലാകര്‍മ്മം ചെയ്തു കൊടുക്കുന്നുവെന്ന ആശുപത്രിക്കു മുന്നിലെ പരസ്യ ബോര്‍ഡ് കണ്ടാണ് വീട്ടുകാര്‍ കുഞ്ഞിനെ ഈ ആശുപത്രിയിലെത്തിച്ചത്.

മലപ്പുറം: ചേലാകര്‍മത്തിലെ പിഴവിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബം നീതിയുടെ വാതിലുകള്‍ മുട്ടുകയാണ്. ചേലാകര്‍മ്മത്തെ തുടര്‍ന്ന് പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടിയിട്ടും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രിക്കും ചേലാകര്‍മ്മം നടത്തിയ ഡോക്ടര്‍ ആഷിക്കിനുമെതിരെ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ കുഞ്ഞുമായി മാതാപിതാക്കള്‍ ഹാജരായി.

മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന തരത്തില്‍ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുര്‍ബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട നിലയിലാണിപ്പോള്‍. ഏപ്രില്‍ 18നാണ് പെരുമ്പടപ്പ് പാറയിലെ കുവ്വക്കാട്ടയില്‍ ആശുപത്രിയില്‍ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ ചേലാകര്‍മത്തിനായി പ്രവേശിപ്പിച്ചത്. ചേലാകര്‍മ്മം ചെയ്തു കൊടുക്കുന്നുവെന്ന ആശുപത്രിക്കു മുന്നിലെ പരസ്യ ബോര്‍ഡ് കണ്ടാണ് വീട്ടുകാര്‍ കുഞ്ഞിനെ ഈ ആശുപത്രിയിലെത്തിച്ചത്.

കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന തരത്തില്‍ ചികിത്സ പിഴവു വരുത്തിയ ഡോക്ടറെ ദുര്‍ബല വകുപ്പു ചുമത്തി രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട നിലയിലാണിപ്പോള്‍.  ചേലാകര്‍മം ചെയ്ത് നാല് ദിവസമായിട്ടും കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വീണ്ടും കണ്ടു. അണുബാധയാണ് കാരണമെന്നും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ സര്‍ജനെ കാണിക്കാനും പറഞ്ഞു. എന്നാല്‍ ഇവിടെ രണ്ടാമത്തെ ദിവസം ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായിരുന്നു. ജനനേന്ദ്രിയത്തിന്റെ ഭാഗം കറുപ്പ് നിറം കയറിയ നിലയിലായതിനാല്‍ ഉടനെ തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ജനനേന്ദ്രിയം ഗുരുതര പരുക്കേറ്റതോടെ മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ജനനേന്ദ്രിയത്തിന്റെ മുക്കാല്‍ ഭാഗം നഷ്ടപ്പെട്ടതായി വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തിരൂരിലെ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിന് എത്തിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ജനനേന്ദ്രിയത്തിലൂടെ മൂത്രം പോകണമെങ്കില്‍ നാല് വയസ്സിനു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡി.ജി.പി എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button