സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക് വരെ എത്തിയെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇടപെട്ടാണ് രണ്ടുപേരെയും ശാന്തരാക്കിയത്.ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു.
ഈ ഘട്ടത്തിലായിരുന്നുതിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.അമ്മയുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് വേദനാജനകമാണ്. അമ്മയുടെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് വരെ തിലകന്റെ പേര് ഒഴിവാക്കി. മരിച്ച മറ്റുള്ളവരുടെ പേരുകള്‍ പട്ടികയിലുള്ളപ്പോള്‍ തിലകന്റെ പേര് മാത്രം ഒഴിവാക്കയത് എന്തുകൊണ്ടാണെന്നും ഷമ്മി തിലകന്‍ ചോദിച്ചു.
ചര്‍ച്ചയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളെന്ന് മുകേഷിനെ ചൂണ്ടി സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇതാണ് മുകേഷിനെ പ്രകോപിപ്പിചത്. താന്‍ അവസങ്ങള്‍ ഇല്ലാതാക്കിയോ എന്നായി മുകേഷ്. അവസരങ്ങള്‍ ഇല്ലാതാക്കിയെന്നല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കുമെന്ന് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനെ പറഞ്ഞെന്ന് ഷമ്മി വിശദീകരിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ വലുതാക്കിയത് മുകേഷാണെന്നും ഇതേ തുടര്‍ന്ന് കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി വ്യക്തമാക്കി.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടതെന്നും ,ഇത് ഷമ്മിയെ കുപിതനാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ‘തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാല്‍മതി’യെന്നും ഷമ്മി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.
Post Your Comments