ചെങ്ങന്നൂർ : അമേരിക്കൻ സ്വദേശി ഏയ്ഞ്ചലയെ വധുവാക്കിയത് ചെങ്ങന്നൂരുകാരൻ കിഷോർ. ചെങ്ങന്നൂര്‍ സരസ്വതി വൈദികഗുരുകുലത്തില്‍ യജുര്‍വേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രമെന്ന വൈദിക വിധിപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.
മുളക്കുഴ രാജ് നിവാസില്‍ ഒ.ടി. രാജന്റെയും ചെങ്ങന്നൂര്‍ സപ്ലൈ ഓഫീസര്‍ എസ്. സുധാമണിയുടെയും മകനാണ് കിഷോര്‍. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ജോലി ചെയ്യവേ സൈനിക ഉദ്യോഗസ്ഥയായിരുന്ന ഏയ്ഞ്ചലയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിനും പിന്നീട് പ്രണയത്തിലും വഴിമാറുകയായിരുന്നു.
Read also:പള്ളിയുടെ സ്ഥലത്ത് ഇനി പോലീസ് സ്റ്റേഷൻ
ആദ്യമൊക്കെ വീട്ടുകാര്‍ തമാശയായി കരുതി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഏയ്ഞ്ചലയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ കിഷോര്‍ ഉറച്ചു നിന്നു. ഇതോടെ വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. ഒറ്റ നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹം നാട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം വേണം. ഏയ്ഞ്ചലയുടെ വീട്ടുകാര്‍ക്കും ഇത് പരിപൂര്‍ണ്ണ സമ്മതമായിരുന്നു.
തുടർന്ന് ചെങ്ങന്നൂര്‍ സരസ്വതി വൈദിക ഗുരുകുലവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിശ്വാസിയായ ഏയ്ഞ്ചല ആര്യസമാജ വിധിപ്രകാരം ശുദ്ധികര്‍മ്മം നടത്തി ഹിന്ദുമതം സ്വീകരിപ്പിച്ചു. അഗ്നിദേവിയെന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
Post Your Comments