Kerala

തന്റെ പ്രതിഷേധം മോഹൻലാലിന് നേരെയല്ല; വിരല്‍ തോക്ക് ചൂണ്ടി പ്രതിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി അലൻസിയർ

മോഹന്‍ലാലിന് നേരെ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വിരല്‍ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതികരണവുമായി അലൻസിയർ. തന്റെ പ്രതിഷേധം മോഹൻലാലിന് നേരെയായിരുന്നില്ലെന്നും തനിക്ക് അദ്ദേഹത്തിനോട് വിരോധമില്ലെന്നും അലൻസിയർ ചൂണ്ടിക്കാട്ടി. മോഹന്‍ലാലിന് നേരെ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണ്. താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയുമാണ് വെടിയുതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പ്രസംഗിച്ചു കൊണ്ടിരുന്ന മോഹന്‍ലാലിനെതിരെ ‘കൈത്തോക്ക്’ ചൂണ്ടി നടന്‍ അലന്‍സിയർ : വെടിക്ക് ശേഷം സ്‌റ്റേജിൽ കയറാൻ തുടങ്ങിയ നടനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു

എന്തിനാണ് ഒരു മനുഷ്യന്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടേണ്ടി വരുന്നത്. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നത് നിറയെ വേദനകളാണ്. ഞാന്‍ രാജിവെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു വളരെ ക്രിട്ടിക്കലായിട്ടുള്ള ഒരു സ്‌പേസിലാണ് ഈ അവാര്‍ഡ് വിതരണം നടക്കുന്നത്. ആ അവാര്‍ഡ് വിതരണത്തിലുള്ള എന്റെ വിയോജിപ്പെന്നല്ല ഞാന്‍ പറഞ്ഞത്. അതിലുള്ള യോജിപ്പാണ്. മുഖ്യമന്ത്രി പോലും സേഫ് അല്ല. ഇവിടുത്തെ സാംസ്‌ക്കാരിക നായകരൊക്കെ ഒപ്പിട്ടുകഴിഞ്ഞാൽ തീര്‍ന്നുപോകും. നിങ്ങള്‍ നിങ്ങള് ജീവിക്കുന്ന സൊസൈറ്റിയില്‍ നിങ്ങള്‍ ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു പ്ലേ എങ്കിലും ചെയ്യണം. ഞാനൊരു നാടകക്കാരനായതുകൊണ്ട് അത്രയും ചെയ്തു എന്നേയുള്ളുവെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button