തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മൗലികവാദികളും തീവ്രവാദികളും ശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് പോലീസ്. മൗലികവാദികളുടെയും ഇടതുതീവ്രവാദ സംഘടനകളുടെയും ഭീഷണിയുണ്ടായിരുന്നെന്നു രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി പോലീസ് തയ്യാറാക്കിയ ബന്തവസ്ത് രേഖയിൽ പറയുന്നു. പാകിസ്താനികൾ, കശ്മീരി തീവ്രവാദികൾ എന്നിവരുടേതും അയ്യങ്കാളിപ്പട, പോരാട്ടം, യുവജനവേദി എന്നീ സംഘടനകളുടെയും ഭീഷണിയും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
ദേശവിരുദ്ധ ശക്തികൾക്ക് പണം, ആയുധങ്ങൾ, വാഹനങ്ങൾ വാർത്താവിനിയ ഉപകരണങ്ങൾ എന്നിവ യഥേഷ്ടം ലഭിക്കുന്നുണ്ട്. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ പരിശീലനം ലഭിച്ചവരാണിവർ. പോലീസ്, സൈനികർ, മാധ്യമപ്രവർത്തകർ എന്നീനിലകളിൽ നുഴഞ്ഞുകയറി ഇവർ രാഷ്ട്രപതിയിലേക്കെത്താൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ALSO READ: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കമടങ്ങിയ ബന്തവസ്ത് രേഖ വാട്സ്ആപ്പിലൂടെ പ്രചരിച്ചതും വിവാദമായിരുന്നു. ഡി.വൈ.എസ്.പി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാത്രം നൽകുന്ന രേഖ ഇത്തരത്തിൽ പ്രചരിപ്പിച്ചത് ഔദ്യോഗിക രഹസ്യനിയമത്തിന് വിരുദ്ധമാണ്. സംഭവത്തെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.
Post Your Comments