Latest News

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച

കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ കേരളാ പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച.. തലസ്ഥാനത്ത് പോലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കരമയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്. കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. തായ്ലന്‍ഡില്‍ നിന്നും കൊണ്ടു വന്ന ഉപകരങ്ങള്‍ സ്ഥാപനം നടത്തുന്ന റേസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Read also:കന്യാസ്ത്രീ പീഡനം; അന്വേഷണ സംഘത്തിന് പഞ്ചാബ് പൊലീസ് സഹായം നല്‍കും

എന്നാൽ പോലീസ് വയര്‍ലസില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ഈ വയര്‍ലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. വയര്‍ലസ് പിടിച്ചെടുത്ത കരമനയിലെ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button