കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു. കുതിരാന്‍ ഇരട്ടതുരങ്കത്തിന്റെ 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇപ്പോള്‍ ഇടിഞ്ഞത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള പ്രഗതി ഗ്രൂപ്പ് 15 മീറ്റര്‍ മുന്നോട്ട് നീക്കിയാണ് പ്രധാന കവാടം നിര്‍മിച്ചിട്ടുള്ളത്.
ഈ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആറുമാസം മുന്‍പ് പ്രഗതി ഗ്രൂപ്പ് തുരങ്കത്തിനു മുകളില്‍ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച് വാട്ടര്‍ ഡ്രൈനേജ് നിര്‍മിക്കുന്നതിനുവേണ്ടി വനം വകുപ്പില്‍നിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് കെ.എം.സിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കെ.എം.സി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകില്ലായെന്ന് പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നു. ജില്ലാ കളക്ടര്‍, പീച്ചി പോലീസ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച വിവരം പ്രഗതി ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.
Post Your Comments