ചെന്നൈ•അന്തരിച്ച ഡി.എം.കെ മേധാവി എം കരുണാനിധി 2010 ല്‍ തന്റെ ഗോപാലപുരത്തെ വസതി പാവങ്ങള്‍ക്ക് ആശുപത്രി നിര്‍മ്മിക്കാനായി സംഭാവന നല്‍കിയിരുന്നു.
86 ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് തന്റെയും തന്റെ ഭാര്യയുടേയും കാലശേഷം തന്റെ വീട് പാവങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രി നടത്താനായി അ ൈണ്ണ അഞ്ജുഗം ട്രസ്റ്റിന് (കരുണാനിധിയുടെ അമ്മയുടെ പേരിലുള്ളതാണ് ട്രസ്റ്റ്) സംഭാവന നല്‍കിയത്.
Read also: തന്റെ ‘മുഖമുദ്ര’യായ കറുത്ത കണ്ണട അങ്ങനെ ഉപേക്ഷിച്ചു ; കരുണാനിധിയുടെ കൗതുകം നിറഞ്ഞ ചില കഥകൾ
1968 ല്‍ അദ്ദേഹം ഈ വീട് മക്കളായ അളഗിരി, സ്റ്റാലിന്‍, തമിഴരശ് എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 ല്‍ ഇവരുടെ സമ്മതം വാങ്ങിയ ശേഷമാണ് കരുണാനിധി വീട് ട്രസ്റ്റിന് നല്‍കിയത്.
മുന്‍ കേന്ദ്രമന്ത്രി എ.രാജ, പ്രസിദ്ധ തമിഴ് ഗാനരചയിതാവ് വൈരമുത്തു എന്നിവരാണ് ട്രസ്റ്റിന്റെ പ്രധാന ഭാരവാഹികള്‍. 1955 ലാണ് കരുണാനിധി ഈ വീട് വാങ്ങിയത്.
Post Your Comments