ചെന്നൈ∙ ഡിഎംകെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള എം.കെ.അഴഗിരി മധുര മേഖലയിലെ അണ്ണാഡിഎംകെയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സെല്ലൂർ കെ.രാജുവിനെ വീട്ടിൽ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. രാജുവിന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാനാണു വന്നതെന്നും മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും അഴഗിരി വ്യക്തമാക്കിയെങ്കിലും അടുത്തിടെ അഴഗിരിയെ വാനോളം പുകഴ്ത്തിയ രാജുവിന്റെ വീട്ടിലേക്കുള്ള സന്ദർശനത്തെച്ചൊല്ലി അഭ്യൂഹങ്ങളേറെയാണ് ഉള്ളത്.
ഡി എം കെ പിളരുന്നതിന്റെ സൂചനയാണെന്നാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ചെന്നൈയിൽ റാലി നടത്തിയ അഴഗിരി ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെമെന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഴഗിരിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മധുര മേഖലയിൽ നിന്നുള്ള പ്രമുഖ അണ്ണാഡിഎംകെ നേതാവാണു സെല്ലൂർ കെ.രാജു. മധുര വെസ്റ്റ് എംഎൽഎയാണ്.
Post Your Comments