ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാനാണ് തീരുമാനം. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകാണ് അഴഗിരിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
അഴഗിരിയുമായി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ശനിയാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.കലൈജ്ഞര്‍ ഡിഎംകെ എന്നോ കെഡിഎംകെ എന്നോ ആകും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. നവംബര്‍ 20-ന് മധുരയില്‍ രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം ചേരും.
2014-ലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഴഗിരിയെ പുറത്താക്കിയത്. പിന്നീടും മധുര കേന്ദ്രീകരിച്ചായിരുന്നു അഴഗിരിയുടെ പ്രവര്‍ത്തനം. കരുണാനിധി മരിച്ച് ഒരു മാസത്തിനു ശേഷം പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അഴഗിരി റാലി നടത്തിയെങ്കിലും ആവശ്യം സ്റ്റാലിനും പാര്‍ട്ടിയും അംഗീകരിച്ചിരുന്നില്ല.
read also: നിതീഷിന്റെ സത്യപ്രതിഞ്ജ ചടങ്ങ് ബഹിഷ്കരിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും
ജനപിന്തുണയില്ലാത്ത എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ലെന്നാണ് അഴഗിരി എന്‍ഡിഎയില്‍ ചേരുന്നുവെന്ന വാര്‍ത്തയോടു ഡിഎംകെ നേതൃത്വം പ്രതികരിച്ചത്. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകനും പ്രതികരിച്ചു. അതേസമയം, എന്നാല്‍ വാര്‍ത്തകളോട് അഴഗിരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments