മുംബൈ : ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് വിജയത്തിന്റെ നാള്‍വഴികളാണ്.. വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സബ്ല്യുഎഎഫ്എഫ്) ചാംപ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഇറാഖിന് പിന്നാലെ യെമനെ വീഴ്ത്തി ഇന്ത്യന്‍ അണ്ടര്‍-16 ടീമിനു വിജയം. ഹര്‍പ്രീത് സിങ്, റിഡ്ജ് ഡെമല്ലോ, രോഹിത് ദാനു എന്നിവരുടെ എതിരില്ലാത്ത മുന്ന് ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
38-ാം മിനുട്ടില്‍ പിറന്ന ഹര്‍പ്രീത് സിങ്ങിന്റെ ആദ്യ ഗോളിന് ശേഷം 48-ാം മിനിറ്റില്‍ റിഡ്ജ് ഡെമല്ലോയുടെ രണ്ടാം ഗോള്‍ ഇന്ത്യയുടെ ലീഡ് നിലനിര്‍ത്തി. തുടര്‍ന്ന് വന്ന രോഹിത് ദാനുവിന്റെ ഗോള്‍ കൂടിയായപ്പോഴേക്കും കരുത്തരായ യെമന്‍ ടീം തകര്‍ന്നു. മികച്ച മത്സരമാണ് ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചതെന്നു കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു.
read also : ഇന്ത്യൻ പുലി’ക്കുട്ടികൾക്ക്’ തായ്‌ലൻഡിൽ വിജയത്തുടക്കം
ജോര്‍ദാനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 4- 0 നു ജോര്‍ദാനെയും 1 -0 നു ഇറാഖിനെയും തോല്‍പിച്ച ഇന്ത്യന്‍ അണ്ടര്‍-16 ടീം ജപ്പാനോട് 2 -1 നു പരാജയപ്പെട്ടിരുന്നു. യെമനെ വീഴ്ത്തിയതോടെ ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ വിജയമാണിത്.
Post Your Comments