ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടിയെന്നും ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
മാനവരാശിയെ രക്ഷിയ്ക്കാനുള്ള വാക്‌സിന്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിച്ചു. ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും പുതുവര്‍ഷത്തെ പ്രതീക്ഷകളാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കുവെച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രസംഗം കേള്‍ക്കാന്‍ സഭയിലുണ്ടാകേണ്ടതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിനോട് ചില ഉത്തരവാദിത്വം കാണിയ്ക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments