
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനം തമിഴ്നാടിന്റെ വിജയമാണെന്ന് എം.കെ സ്റ്റാലിൻ. 31 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കുന്നത്. സുപ്രീം കോടതിയുടെ ഈ വിധി തമിഴ്നാടിന്റെ വിജയമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കൂടാതെ,പേരറിവാളന് അദ്ദേഹം ട്വിറ്ററിൽ ആശംസ അറിയിക്കുകയും ചെയ്തു. മകന്റെ മോചനത്തിനുവേണ്ടി പോരാടിയിരുന്ന അമ്മയ്ക്കും അദ്ദേഹം അഭിനന്ദനം അർപ്പിച്ചു. മനുഷ്യാവകാശങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്‍റെ അവകാശങ്ങളെ കൂടി ഉയർത്തിപ്പിടിക്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
1991 മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 19 വയസ്സുള്ളപ്പോഴാണ് പേരറിവാളനെ സുപ്രീം കോടതി അറസ്റ്റ് ചെയ്യുന്നത്.
Post Your Comments