ബാങ്കോക്: ഇന്ത്യന്‍ അണ്ടര്‍-16 ടീമിന്റെ തായ്‌ലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. തായ്‌ലൻഡ് ക്ലബായ ബുറിറാം യുണൈറ്റഡിനെതിരെ പര്യടനത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ഇന്ത്യക്കായി ഭുവനേഷ് കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. കളിയുടെ അവസാന നിമിഷങ്ങളിലാണ് ഇന്ത്യയുടെ വിജയം പൂർണമായും ഉറപ്പിച്ചുകൊണ്ട് രണ്ടാം ഗോള്‍ പിറന്നത്. രോഹിത് ദാനു ആയിരുന്നു ഗോൾ സ്‌കോറർ.
Also Read: സ്കൂൾ ഹോസ്റ്റലിൽ നിന്ന് അൽത്താഴം കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
മുൻപ് നടന്ന ചൈനയിലെ ടൂർണമെന്റിൽ ഒരു വിജയം പോലും നേടാതെ ആയിരുന്നു ഇന്ത്യൻ കുട്ടിപ്പട മടങ്ങിയത്. എന്നാൽ തായ്‌ലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ തന്നെ നേടിയ ഈ വിജയം കുട്ടികളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരും. ജൂലൈ 17ആം തീയതി ബാങ്കോക്ക് ഗ്ലാസ് എഫ് സിയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Post Your Comments