ഡൽഹി : രാത്രിയിൽ റോഡിലിറങ്ങിപുരുഷന്മാരെ സഹായത്തിന് വിളിച്ചശേഷം മോഷണം നടത്തുന്ന രണ്ട് യുവതികൾ പിടിയിൽ. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം. സ്വീറ്റി(24), മുസ്കാന്(25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നത് ഇവരുടെ പതിവന്നെന്ന് പോലീസ് വ്യക്തമാക്കി. രാത്രിയിലെ പോലീസ് പെട്രോളിങ്ങിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബൈക്ക് യാത്രികനായ യുവാവിനെ തല്ലി താഴെ വീഴ്ത്തി ഇയാളുടെ പേഴ്സുമായി കടക്കുകയായിരുന്നു യുവതികൾ.
Read also:മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
പ്രതികളായ മുസ്കാന് വിധവയാണെന്നും സ്വീറ്റി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണെന്നും പോലീസിനോട് പറഞ്ഞു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ രാത്രി പുരുഷന്മാരെ കബളിപ്പിച്ച് മോഷണം നടത്തിവരികയായിരുന്നു ഇരുവരും. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് ആറ് പേരെ ഇവര്‍ മോഷണത്തിന് ഇരകളാക്കിയിട്ടുണ്ട്. എന്നാൽ നാണക്കേടെന്ന് കരുതി ആരും ഇതുവരെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല.
Post Your Comments