അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടോളം ഡി എം കെയുടെ അമരക്കാരനുമായിരുന്നു കരുണാനിധി കേവലം രാഷ്ട്രീയക്കാരനാണെന്നതിലുപരി ഒരു മികച്ച തിരക്കഥകൃത്തുമായിരുന്നു. തമിഴ് സിനിമയുടെ മുഖം മാറ്റിമറിച്ച ഹിറ്റ് സിനിമകൾക്കു പിന്നിൽ കരുണാനിധിയുടെ തൂലികയുണ്ടായിരുന്നു. പരാശക്ത്തി, മനോഹര, മല്യക്കാരൻ തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ കരുണാനിധിയുടെ തൂലികയുടെ ശക്തിയുണ്ടായിരുന്നു.
Also Read: കരുണാനിധിക്ക് മറീനാബീച്ചിൽ അന്ത്യവിശ്രമം; ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ സംഘർഷം
തിരക്കഥ എഴുതുന്നത്തിലുള്ള കലാപരമായ നിലപാടുകളും കഴിവും അദ്ദേഹത്തിന് കലൈഞ്ജർ എന്നുള്ള പേര് സമ്പാദിച്ച് കൊടുക്കുകയായിരുന്നു. കലൈഞ്ജർ എന്ന വാക്കിന് കലാകാരൻ എന്നാണ് തമിഴിൽ അർഥം. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവന കേവലം തിരക്കഥകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. എണ്ണമറ്റ കവിതകളും, പുസ്തകങ്ങളും, കത്തുകളുമായി നീളുന്നു അദ്ദേഹത്തിന്റെ സംഭാവനകൾ.
പൊന്നാർ ശങ്കർ, രോമപുരി പാണ്ട്യൻ, തിരുക്കുറൽ ഉരൈ, വെള്ളിക്കിഴമൈ, തന്പാണ്ടി സിംഗം തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തമിഴ് സാഹിത്യത്തിലേക്കുള്ള സംഭവനകളായിരുന്നു. എങ്കിലും അദ്ദേഹം അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളിലൂടെയായിരുന്നു.
Post Your Comments