KeralaLatest News

രണ്ടാമൂഴം സിനിമ: എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

മൂന്നു വര്‍ഷം മുമ്പാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോനെ ഏല്‍പ്പിക്കുന്നത്

കോഴിക്കോട്: രണ്ടാംമൂഴം സിനിമ വൈകിപ്പിച്ച സാഹചര്യത്തില്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ദ്വിഭാഷകളിലായി തിരക്കഥ എഴുതി നല്‍കിയിട്ടും സിനിമയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലാണ്‌ എംടി  തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം എം.ടിയെ അനുനയിപ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചെങ്കിലും നിലപാട് മാറ്റാന്‍ എംടി തയ്യാറായില്ല. എംടിയുടെ പരാതിയെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോനെ ഏല്‍പ്പിക്കുന്നത്. എന്നിട്ടും ചിത്രീകരണം തുടങ്ങാത്തതാണ് എം.ടിയെ പ്രകോപിപ്പിച്ചത. അതേസമയം രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച് ചില നിര്‍മ്മാതാക്കള്‍ എം.ടിയെ സമീപിച്ചതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button