നോയിഡ: ഭാര്യയുടേത് രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മനീഷ കോഹ്ലിയും ഗിരീഷ് ഭട്‌നാഗറും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ഇരുവരും ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. ഗിരീഷിനോപ്പ്പമായിരുന്നു അദ്ദേഹത്തിന്റെ സഹോദരിയും താമസിച്ചിരുന്നത്.
ALSO READ: വർഷങ്ങൾ നീണ്ട ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ചു ; യുവതിയോട് യുവാവിന്റെ ക്രൂരത ഇങ്ങനെ
ഏതാനും മാസങ്ങള്‍ക്ക് മുൻപ് അയാള്‍ ജോലി രാജിവെച്ചിരുന്നു. അടുത്തിടെയാണ് ഭാര്യയുടേത് പുനര്‍ വിവാഹമായിരുന്നുവെന്ന് ഗിരീഷ് അറിയുന്നത്. സഹോദരിയുമായി ഗിരീഷിന് അവിഹിതബന്ധമുണ്ടെന്ന് മനീഷ ആരോപിച്ചിരുന്നു. തിങ്കളാഴ്ച മനീഷയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അപാര്‍ട്ട്‌മെന്റിലെത്തി പരിശോധിക്കുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു . തുടർന്ന് പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മനീഷയെ
രക്തത്തില്‍ കുളിച്ച നിലയിലും ഗിരീഷ് സീലിംഗ് ഫാനില്‍ തൂങ്ങിയ മരിച്ച നിലയിലും കണ്ടെത്തിയത്.
Post Your Comments