പത്തനംതിട്ട : കോന്നിയിൽ മർദനമേറ്റ് മരിച്ച സുരേഷ്‌കുമാന്റെ കേസിലെ പ്രതി പിടിയിൽ. കോന്നി അരുവാപ്പുലം സ്വദേശിയും മരിച്ച സുരേഷ്‌കുമാറിന്റെ അയൽവാസിയും സുഹൃത്തുമായ ബിപിൻദാസ് ആണ് പിടിയിലായത്.
സുഹൃത്തായ സ്തീയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലചെയ്യാൻ കാരണമെന്ന് പ്രതി വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് കോന്നി അരിവാപുലത്ത് റോഡരികിൽ സുരേഷ്‌കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മർദനമേറ്റ് താടിയെല്ലിനും ശരീരത്തും ഗുരുതരമായി ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.
Read also:വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ബിപിനെ മലയാലപ്പുഴയിൽ നിന്നുമാണ് പിടികൂടിയത്. സുരേഷും ബിപിനും ഗൾഫിലും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. സുഹൃത്തായ സ്തീയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ബന്ധു വീടിനു മുന്നിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ബിപിൻ സുരേഷിനെ മർദിക്കുകയും ചെയ്തു.മർദനത്തിൽ ശ്വാസകോശത്തിലേറ്റ പരിക്കാണ് മരണകാരണം എന്ന് പോലീസ് പറഞ്ഞു.
Post Your Comments