KeralaLatest NewsNews

സർക്കാർ ഓഫീസുകളിലെ കൂട്ട അവധി: മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കൂട്ട അവധികള്‍ സംബന്ധിച്ച് മാർഗരേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. ഇതിനായി ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. കോന്നിയിലെ കൂട്ട അവധി വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.

സംഭവത്തിൽ മന്ത്രി കെ. രാജൻ റിപ്പോർട്ട്‌ തേടിയിരുന്നു. കൂട്ട അവധിയെടുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ടെങ്കിലും അതൊന്നും ഇതുവരെ ചർച്ചയായിട്ടില്ല. അവധിമൂലം ഓഫീസിന്റെ പ്രവർത്തനം മുടങ്ങില്ലെന്ന് മേലധികാരികൾ ഉറപ്പാക്കണമെന്നാണ് ചട്ടം. കോന്നിയിലും മറ്റും അതുറപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button