ന്യൂയോർക്: ആഴ്‌സനലിന്റെ ഉടമസ്ഥാവകാശം മുഴുവനായി തന്റെ കൈവശമാക്കാനുള്ള നീക്കവുമായി സ്റ്റാന്‍ ക്രൊയെങ്കെ. നിലവിൽ ആഴ്‌സനലിന്റെ ഉടമസ്ഥാവകാശത്തിൽ എഴുപത് ശതമാനത്തോളം ഷെയര്‍ സ്വന്തമായുള്ള ക്രൊയെങ്കെ ബാക്കിയുള്ള ഷെയർ കൂടെ സ്വന്തമാക്കി പൂർണാവകാശം തന്റേതാക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള മുപ്പത് ശതമാനം നിലവിൽ റഷ്യൻ കോടീശ്വരനായ അലിഷര്‍ ഉസ്മാനോവിന്റെ കയ്യിലാണ്. ഇത് സ്വന്തമാക്കാനാണ് സ്റ്റാന്‍ ക്രൊയെങ്കെയുടെ ശ്രമം. 2007 മുതല്‍ ആഴ്‌സണലിൽ ക്രൊയെങ്കെയ്ക്ക് ഷെയര്‍ ഉണ്ട്. പല ഘട്ടങ്ങളിലായാണ് ഇപ്പോഴുള്ള എഴുപത് ശതമാനത്തോളം ഷെയർ ക്രൊയേങ്കെ സ്വന്തമാക്കിയത്.
Also Read: വിരാട് കൊഹ്‌ലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈൻ ബോൾട്ട്
Post Your Comments