തിരുവനന്തപുരം: അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ട ശേഷം പ്രശനങ്ങൾ ഉണ്ടാകുമ്പോൾ ഇവ പിൻവലിക്കാൻ ശ്രമിക്കുന്നതും ഇനി കുറ്റകരമാണ്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവമായിരുന്നു സമാനമായി ഏറ്റവും അടുത്ത് നടന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വീണ്ടെടുക്കാനുള്ള സോഫ്‌റ്റ്വെയര്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമിന് ലഭിച്ചതോടെയാണ് സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്.
കുറ്റകൃത്യങ്ങൾ ചെയ്‌ത ശേഷം പോസ്റ്റുകള്‍ കുറ്റവാളി തന്നെ മായ്ച്ചു കളഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 204ാം വകുപ്പ് പ്രകാരം അത് തെളിവ് നശിപ്പിക്കലാവും. രണ്ട് വര്‍ഷം തടവും പിഴയുമാണ് ഇതിന് ശിക്ഷ. കൂടുതല്‍ ഗൗരവമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഐപിസി 201ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.
ALSO READ: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് അപകീര്‍ത്തി ; യുവാവ് പിടിയിൽ
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. അപകീര്‍ത്തി പോസ്റ്റുകള്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67ാം വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കും.
Post Your Comments