കാസർഗോഡ് :കേരളത്തിൽ ബിജെപി ഭരണത്തിലെത്തണമെന്ന അമിത് ഷായുടെ നിർദ്ദേശം പാലിക്കാന്‍ സംസ്ഥാനത്ത് പ്രായോഗിക രാഷ്ട്രീയം നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരന് പിള്ള. സംസ്ഥാനത്തെ പ്രമുഖ പാർട്ടികളുടെ നേതാക്കൾ അധികം താമസിയാതെ ബിജെപിയിലെത്തും.
ഇതിനായുള്ള ചർച്ചകൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കാസർഗോഡ് ജില്ലാ നേതൃത്വം സംഘടിപ്പിച്ച കൺവൻഷനിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 2021 ൽ സംസ്ഥാന ഭരണം പിടിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് തന്നെ അപ്രതീക്ഷിത നീക്കം പാർട്ടിയുടെ ഭാഗത്ത് ഇന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments