Latest NewsKerala

പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തത്

സുല്‍ത്താന്‍ ബത്തേരി: പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തുപറമ്പ് ദയരോത്ത് ഇലപറ്റ ചിറയില്‍ ഫൈസലാണ് ബംഗലുരുവില്‍ നിന്നും സ്വകാര്യബസ് വഴി കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായത്. തോല്‍പ്പെട്ടിയില്‍ നിന്നാണ് ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കഞ്ചാവ് എത്തിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് കഞ്ചാവെത്തിച്ച് കൊടുത്ത ഇടനിലക്കാരെയും കേരളത്തില്‍ ഇത് എത്തിക്കേണ്ടിയിരുന്ന സ്ഥലത്തെയും സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ വ്യക്തമാക്കി.

Also Read : കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍

തോല്‍പ്പെട്ടി ചെക്ക്പോസ്റ്റ് വഴി നിയമവിരുദ്ധമായി സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 36 കിലോ സ്വര്‍ണവും പലതവണയായ 50 കിലോയോളംകഞ്ചാവും മൂന്ന് മാസത്തിനിടെപിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button