കൊല്ലം: കൊല്ലം ചടയമംഗലം ജഡായു ടൂറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നാടിനായി സമർപ്പിക്കും. സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തിലാണ് ചടയമംഗലത്ത് ജഡായു ശിൽപം പണികഴിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രകാരന്‍ രാജീവ് അഞ്ചലിന്റെ കലാവിരുതിൽ വിരിഞ്ഞ ഈ പദ്ധതിയിൽ കേബിള്‍ കാര്‍, അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹെലികോപ്റ്റര്‍ സൗകര്യം എന്നിവ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read also: സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ: ജഡായുപാറ ചിറക് വിരിക്കുന്നു
പ്രവാസികളുടെ സഹകരണത്തോടെയാണ് 100 കോടി രൂപ ചിലവഴിച്ച് ശിൽപം നിർമ്മിച്ചിരിക്കുന്നത്. ചെങ്കുത്തായ പാറയുടെ മുകളില്‍ എത്താന്‍ ആധുനിക കേബിള്‍ കാറും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദേശികള്‍ക്ക് ഹെലികോപ്റ്ററില്‍ ജഡായുപ്പാറ ആകാശ വീക്ഷണം നടത്താനുള്ള സൗകര്യവും ഉണ്ടാകും. ഇതോടൊപ്പം ഡിജിറ്റല്‍ സംവിധാനമുള്ള രാമായണം ദൃശ്യാവിഷ്‌കാരം ജനുവരിയിൽ സജ്ജമാക്കും. കേരളത്തിന്റെ ടൂറിസം മാപ്പില്‍ ജഡായു ശിൽപം മഹത്തായ ഇടം നേടുമെന്ന് മുഖ്യ ശിൽപിയും ചലച്ചിത്രകാരനുമായ രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
Post Your Comments