ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. സർക്കാരിന്റെ പണമിടപാട് ആപ്പ് ആയ ഭീം യുപിഐ വഴിയും റുപേ കാര്‍ഡിലൂടെയും പണമിടപാട് നടത്തുമ്പോൾ ഉപയോഗിക്കുന്നവർക്ക് മുഴുവൻ ജിഎസ്ടി തുകയുടെ 20 ശതമാനം ക്യാഷ്ബാക്ക് നല്‍കാനാണ് ഇന്നലെ ചേർന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തത്.
Also Read: ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോൺ
നൂറ് രൂപ വരെയാണ് ഇത്തരത്തില്‍ ക്യാഷ്ബാക്കായി ഉപയോതാവിന് ലഭിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾക്ക് മാത്രമാകും പരീക്ഷണാടിസ്ഥാനത്തിൽ ഈ ഓഫർ ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട സോഫ്ട്വെയറുകൾ രൂപപെടുത്തതാൻ കാലതാമസം വേണ്ടതിനാൽ ഓഫർ എല്ലാവര്ക്കും ലഭ്യമാകാൻ കാലതാമസം നേരിടുമെന്ന് ജി എസ് ടി കൗസിൽ അറിയിച്ചു.
Post Your Comments