India

ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോൺ

മൊബൈല്‍ ഫോണ്‍ ആക്സസറീസും മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവും മറ്റു ആനുകൂല്യങ്ങളുമായി ആമസോൺ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 മുതല്‍ നാലു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുന്നത്. ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ 40% വിലക്കുറവിൽ ലഭ്യമാകും. വാവെയ്, ഷവോമി, വിവോ, വണ്‍പ്ലസ്, ഓണര്‍, മോട്ടൊറോള, നോക്കിയ, റിയല്‍മി 1 എന്നീ ബ്രാഡുകളുടെ സ്മാര്‍ട്ട് ഫോണുകളാണ് ഇത്തരത്തിൽ ഓഫറിലൂടെ ലഭിക്കുന്നത്.

Read also: ആമസോൺ പ്രൈമിന്റെ സൗജന്യ സേവനം നേടിയെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നല്‍കുന്ന പ്രത്യേക ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളോടുമൊപ്പം വൻ വിലക്കുറവിൽ തന്നെ ഫോണുകൾ വാങ്ങാൻ കഴിയും. മൊബൈല്‍ ഫോണ്‍ ആക്സസറീസും മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button