ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഷോപ്പിംഗ് നടത്തുമ്പോൾ ക്യാഷ്ബാക്കുകള്‍ ലഭിക്കുന്നത് സാധാരണയാണ്. ഇത്തവണ ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ് ബാക്ക് ഒരുക്കിയിരിക്കുകയാണ് ആമസോൺ. ഫ്രഷ് വിന്റർ സ്റ്റോറിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് 400 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നത്. എന്നാൽ, പുതിയ ഉപഭോക്താക്കൾക്കാണ് 400 രൂപ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാനുള്ള അവസരം ലഭിക്കുകയുള്ളൂ. പുതിയ ഉപഭോക്താക്കൾ നടത്തുന്ന ആദ്യത്തെ നാല് ഓർഡറുകൾക്കാണ് 400 രൂപ ക്യാഷ്ബാക്കായി ലഭിക്കുക. പുതുവർഷത്തോടനുബന്ധിച്ച് ‘ഹോം ഷോപ്പിംഗ് സ്പ്രീ’ എന്ന പേരിൽ വേറെയും ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
കുക്കീസ് കളക്ഷന്‍, ക്രിസ്മസ് ഗിഫ്റ്റ് ബോക്സുകള്‍,ഡാബര്‍ ച്യവന്‍പ്രാശ്, ഓര്‍ഗാനിക് ഇന്ത്യ ആയുഷ് ക്വാത്ത്, പാരച്യൂട്ട് അഡ്വാന്‍സ്ഡ് ഗോള്‍ഡ് കോക്കനട്ട് ഹെയര്‍ ഓയില്‍, വാസലീന്‍ ലിപ് ടിന്‍സ് റോസി ലിപ്‌സ്, നിവ്യ കൊക്കോ നറിഷ് ബോഡി ലോഷന്‍, ഗോദ്‌റെജ് ഇസി ലിക്വിഡ് ഡിറ്റര്‍ജന്റ്, ടൈഡ് പ്ലസ് ഡിറ്റര്‍ജന്റ് വാഷിംഗ് പൗഡര്‍, കാഡ്ബറി ചോക്കലേറ്റ് ഡ്രിങ്ക് പൗഡര്‍ മിക്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങള്‍ ആകര്‍ഷകമായ വിലകളില്‍ ആമസോണ്‍ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം, ഹോം ഷോപ്പിംഗ് സ്പ്രീ ഓഫറിൽ ഹോം, കിച്ചൻ, ഔഡോർ ഉൽപ്പന്നങ്ങൾ 70 ശതമാനം കിഴിവിൽ സ്വന്തമാക്കാനാകും.
Also Read: സ്കൂട്ടറും മിനി വാനും കൂട്ടിയിടിച്ച് 20കാരന് ദാരുണാന്ത്യം
Post Your Comments