തിരുവനന്തപുരം: ജനങ്ങളെ വലയ്ക്കുന്ന മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വകുപ്പുകളിൽ 11,500 കോടി രൂപ ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്നു ചോര്‍ത്തിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ALSO READ: കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി
സാധാരണക്കാരെ കൊണ്ടാകെ സബ്സിഡിയുടെയും മറ്റും പേരുപറഞ്ഞ് അക്കൗണ്ട് തുറപ്പിക്കുക. എന്നിട്ട്, ആ അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്തുക. മനുഷ്യത്വരഹിതമാണിത്. ആയിരം രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിര്‍ബന്ധമാക്കിയാല്‍ സബ്സിഡി വരവ് മാത്രമുള്ള നിക്ഷേപകന് എത്രമാസങ്ങള്‍ വേണ്ടിവരും അത്രയും തുക തികയ്ക്കാനെന്നും മുഖ്യമന്ത്രി ചോദിച്ചു
പത്തുലക്ഷം കോടിക്കു മുകളിലെ കിട്ടാക്കടത്തില്‍ 88 ശതമാനവും അഞ്ചുകോടിക്ക് മുകളിലുള്ള വന്‍കിടക്കാരുടേതാണ്. അവര്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളല്ല ഉള്ളത്. ജന്‍ധന്‍-പെന്ഷന് അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണക്കാരുടെ സകല അക്കൗണ്ടുകളില്‍നിന്നും സര്‍വീസ് ചാര്‍ജിന്റെയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments