NewsIndia

പൊതുജനങ്ങങ്ങളെ പിഴിഞ്ഞ് ബാങ്കുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

മുംബൈ: മിനിമം ബാലന്‍സ് ഇല്ല, സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗം എന്നീ കാരണങ്ങളുടെ പേരില്‍ സാധാരണക്കാരില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ കോടികളുടെ ലാഭമാണ് കൊയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആറ് മാസത്തിനിടെ മാത്രം ലഭിച്ചത് 1800 കോടിയിലേറെ രൂപയാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് കോടി രൂപയാണ് ഈ രീതിയില്‍ 21 പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിച്ചത്.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 3489. 52 കോടി രൂപയും എടിഎം ഇടപാടിന്റെ പേരില്‍ 1413 കോടിയും 2017-18ല്‍ പിടിച്ചെടുത്തു. ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് 2017- 18 വര്‍ഷത്തിലാണ്. 850കോടി രൂപയാണ് അനുവദനീയമായതില്‍ കൂടുതല്‍ തവണ എടിഎം ഉപയോഗിച്ചതിന് ഈ വര്‍ഷം പിടിച്ചെടുത്തത്. പൊതു മേഖലാ ബാങ്കുകള്‍ സാധാരണക്കാരെ പിഴിയുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ ജനദ്രോഹത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികളില്‍ തെറ്റില്ലെന്നാണ് ബാങ്കുകള്‍ എടുക്കുന്ന നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button