Latest NewsIndia

കയ്യിലുള്ളത് വെറും 40,000 രൂപ: പ്രധാനമന്തിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍

ഗുജറാത്ത് എസ്ബിഐയിലെ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ മോദിയുടെ പേരിലുള്ള അക്കൗണ്ടില്‍ 11.3 ലക്ഷം രൂപ നിക്ഷേപമുണ്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്്. 2.3 കോടിയുടെ സ്വത്ത് മോദിക്കുണ്ടെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. എന്നാല്‍ 2018 മാര്‍ച്ച് 31 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷത്തില്‍ നിന്നും 67 ശതമാനം കുറഞ്ഞ് 48,944 രൂപയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ബാങ്ക് ബാലന്‍സ് സംബന്ധിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഗുജറാത്ത് എസ്ബിഐയിലെ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ മോദിയുടെ പേരിലുള്ള അക്കൗണ്ടില്‍ 11.3 ലക്ഷം രൂപ നിക്ഷേപമുണ്ട്. കൂടാതെ വായ്പാ ബാധ്യതകളൊന്നും തനിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐ യില്‍ 1.07 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്. 2012 ലെ അടിസ്ഥാന സൗകര്യ ബോണ്ടില്‍ 20,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് നിക്ഷേപങ്ങളില്‍ 5.2 ലക്ഷം ദേശീയ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളിലും 1.6 ലക്ഷം ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലും ഉണ്ട്. 1.38 ലക്ഷത്തിന്റെ നാലു മോതിരങ്ങളുണ്ട്. ഇതേസമയം പ്രധാനമന്ത്രി ആയതിനുശേഷം താന്‍ സ്വര്‍ണാഭരണങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും പറയുന്നു.

ഗാന്ധിനഗറില്‍ 1.30 ലക്ഷം മുടക്കി ഒരു വീട് വാങ്ങിയിട്ടുണ്ട്. 3500 സ്‌ക്വയര്‍ഫീറ്റിലുള്ള വീടാണിത്. ഇന്ന് ഔ#രു കോടിയോളമാണ് ഇതിന്റെ വില. ഇതേസമയം കാര്‍, മോട്ടോര്‍ സൈക്കിള്‍,ബോട്ട്, വിമാനം, തുടങ്ങിയ വാഹനങ്ങളൊന്നും അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button