Kerala

ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയ്ക്കും നിക്ഷേപചോർച്ചയ്ക്കുമെതിരെ മുഖ്യമന്ത്രി

ഗ്യാസ് അടക്കമുള്ളവയുടെ സബ്‌സിഡി തുക തുച്ഛമാണ്

തിരുവനന്തപുരം: ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഉപഭോക്താക്കളില്‍ നിന്നും 11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ട്. പത്തുലക്ഷം കോടിയുടെ കിട്ടാക്കടം ഇരിക്കെയാണ് സാധാരണക്കാരെ ഇത്തരത്തിൽ കൊല്ലാക്കൊല ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: എസ്​.ബി.ഐ മിനിമം ബാലന്‍സ്​ കുറച്ചേക്കും

ജന്‍ധന്‍ – പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണക്കാരുടെ സകല അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജിന്റേയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണ്. ഗ്യാസ് അടക്കമുള്ളവയുടെ സബ്‌സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നൂവെന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സര്‍വ്വീസ് ചാര്‍ജിനത്തില്‍ ചോര്‍ത്തുന്ന സംവിധാനമാണിത്. സമ്പന്നവര്‍ഗ്ഗമൊഴികെയുള്ളവരെ ചൂഷണം ചെയ്യുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button