KeralaLatest News

‘കൊച്ചുപുസ്തകത്തെക്കാള്‍ മോശം ഭാഷ ഉപയോഗിക്കുന്ന നോവല്‍ പുസ്തമാക്കാന്‍ പാടില്ലായിരുന്നു’ – പി സി ജോർജ്

സ്ത്രീത്വത്തിന് വിലകല്‍പിക്കാതെ വില്‍പനച്ചരക്കാക്കി ചിത്രീകരിക്കുന്നത് പാതകമാണ്.

കോട്ടയം: ആവിഷ്‌കാരസ്വാതന്ത്ര്യം അതിരുവിടരുതെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മീശ നോവല്‍ പുസ്തകമാക്കിയ സ്ഥാപനം പണത്തിനുവേണ്ടി പാരമ്പര്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ഡി സി ബുക്കിന്റെ പേരെടുത്തു പറയാതെ ആരോപിച്ചു. ഹരീഷ് എഴുതിയ മീശ നോവലിലെ ഉള്ളടക്കം സഭ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നിര്‍ത്തിവെച്ചത്. സ്ത്രീത്വത്തിന് വിലകല്‍പിക്കാതെ വില്‍പനച്ചരക്കാക്കി ചിത്രീകരിക്കുന്നത് പാതകമാണ്.

കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ പേരില്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. വിവിധമതവിഭാഗങ്ങളില്‍പെട്ട സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം അതിരുവിടുന്നത് ഗുണകരമല്ല. മാധവിക്കുട്ടിയുടെ എന്റെ കഥയിലൂടെ ലൈംഗികമായ അനുഭവങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും മോശമായി ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും പി സി ആരോപിച്ചു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button