കൊച്ചി : ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച പരാതി പുറത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. രണ്ടുതവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. കുടുംബത്തെയും അപമാനിക്കാന്‍ ശ്രമമെന്നും പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നു.
അതേസമയം അന്വേഷണസംഘം ബിഷപ്പിന്റെ മൊഴിയെടുക്കുന്നതിനായി മധ്യപ്രദേശിലേക്ക് പുറപ്പെടും. മൊഴിയെടുത്തശേഷം നാളെ ഡല്‍ഹിയില്‍ തിരിച്ചെത്തി വത്തിക്കാന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലായിരിക്കും അന്വേഷണസംഘം.
നേരത്തെ ബിഷപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി കന്യാസ്ത്രീക്കും സഹോദരനുമെതിരെ നല്കിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് ജലന്ധര്‍ പൊലീസ് തള്ളിയെന്നാണ് റിപ്പോർട്ട്. കൂടാതെ ബിഷപ്പിനെതിരായ ബലാല്‍സംഗ പരാതിയിലുള്ള അന്വേഷണത്തിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടി.
Also read : കന്യാസ്ത്രീ പീഡനം; അന്വേഷണ സംഘത്തിന് പഞ്ചാബ് പൊലീസ് സഹായം നല്‍കും
Post Your Comments