
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടി. പഞ്ചാബിലെ ജലന്ധറിലുള്ള ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അവിടേയ്ക്ക് തിരിക്കും. അന്വേഷണ സംഘത്തിന് പഞ്ചാബ് പൊലീസ് സഹായം വാഗ്ദാനം ചെയ്തു.
ഓഗസ്റ്റ് ഒന്‍പതിന് ശേഷം എത്താനാണ് അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അന്വേഷണത്തോടനുബന്ധിച്ച് അന്വേഷണ സംഘം മധ്യപ്രദേശിലെ ഉജ്ജൈയിനിലെത്തി. ഈ വര്‍ഷമാണ് കന്യാസ്ത്രീ, ബിഷപ്പിന്റെ ഭാഗത്ത് നിന്ന് മോശം പദപ്രയോഗമുണ്ടായെന്ന പരാതി വത്തിക്കാന്‍ പ്രതിനിധിക്ക് നല്‍കിയത്. ഇതു സ്ഥിതീകരിയ്ക്കാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴിയെടുക്കും.
Also Read : ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം
കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് വത്തിക്കാന്‍ പ്രതിനിധിക്കും അന്വേഷണ സംഘം അപേക്ഷ നല്‍കും. കന്യാസ്ത്രീ നല്‍കിയ പരാതി, അതിന്റെ ഉള്ളടക്കം, സ്വീകരിച്ച നടപടികള്‍ എന്നീ മൂന്നു കാര്യങ്ങള്‍ വത്തിക്കാന്‍ എംബസിയോട് ചോദിയ്ക്കും. അതേസമയം അന്വേഷണത്തിനിടെ പ്രതികരിക്കാനില്ലെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിലപാട് അറിയിച്ചു.
Post Your Comments